Nayanthara's New Pic Goes Viral
ചെറിയൊരു കാലം മാത്രമേ നായികമാര്‍ക്ക് സിനിമില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ.. അമ്മ വേഷം ചെയ്തു പോയാല്‍ പിന്നെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടും... അങ്ങനെ ഒരു നായിക സിനിമയില്‍ ഭയക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്.. എന്നാല്‍ നയന്‍താരയ്ക്ക് അങ്ങനെ ഒരു പേടിയുമില്ല. വര്‍ഷവും വയസ്സും കൂടുന്തോറും നയന്‍താരയുടെ സൗന്ദര്യം കൂടിക്കൂടി വരികയാണ്... പന്ത്രണ്ട് വര്‍ഷത്തിലേറെയായി സൗത്ത് ഇന്ത്യയില്‍ മുന്‍നിര നായികയായി നില്‍ക്കുന്ന നയന്‍ ഇന്ന് സൂപ്പര്‍ലേഡി പദവിയും സ്വന്തമാക്കി.. അമ്മ വേഷം ചെയ്താലും പതിനാറിന്റെ ചെറുപ്പം. നയന്‍താരയുടെ പുതിയ ചിത്രമാണിത്. നിറവും സൗന്ദര്യവും പിന്നെയും കൂടിയിരിയ്ക്കുന്നു. ഏത് വേഷവും നന്നായി ഇണങ്ങുന്ന നയന്‍താരയ്ക്ക് ഈ ഗൗണും നല്ല ചേര്‍ച്ചയുണ്ട്. ഫോട്ടോ സോഷ്യല്‍മിഡിയ ഏറ്റെടുത്തു കഴിഞ്ഞു. ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിക്കുന്ന വേലൈക്കാരനാണ് ഉടന്‍ തിയേറ്ററിലെത്തുന്ന നയന്‍താരയുടെ ചിത്രം. 30 കഴിഞ്ഞ നയന്‍താര ഇപ്പോള്‍ സ്ത്രീ കേന്ദ്രീകൃത ചിത്രത്തിലാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇമയ്ക്കാ നൊടികള്‍, കൊലയുതിര്‍കാലം, ജയ് സിംഹ, കോകോ എന്നിവയാണ് നയന്റെ മറ്റ് ചിത്രങ്ങള്‍.